Saturday, November 16, 2019

Weekly Report -Week 2

2019 നവംബർ 11
 വിദ്യാഭ്യാസദിനം.പതിവ് പോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും രാവിലെ 10B ക്ലാസ്സിലും ഉച്ചക്ക് 10C ക്ലാസ്സിലും പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു.ഉച്ചക്ക് കുട്ടികൾക്കു ഉച്ചഭക്ഷണം വിളമ്പി നൽകി. കൂടാതെ സബ്സ്റ്റിട്യൂഷനായി 8D ക്ലാസ്സിൽ പോയി.

 2019 നവംബർ 12
ലോക ന്യൂമോണിയ ദിനം.
പതിവ് പോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം പത്താം ക്ലാസ്സ്‌ കുട്ടികളുടെ പരീക്ഷ ഉണ്ടായിരുന്നു അതിനായി ഞാൻ 10D ക്ലാസിൽ നിന്നു. എനിക്ക് 9A യിൽ ഒരു പീരിയഡ് ഉണ്ടായിരുന്നു."കരൾ എന്ന മാലിന്യ സംസ്കരണ ശാല "എന്ന ഭാഗം പഠിപ്പിച്ചു. അതിനായി വീഡിയോകൾ , ആക്ടിവിറ്റി കാർഡുകൾ എന്നിവ ഉപയോഗിച്ചാണ് ക്ലാസ്സ്‌ എടുത്തത്.കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം ജിഷ ജോൺ 9A, ആതിര ബി കൃഷ്ണൻ  9C, എന്നിവരുടെ ക്ലാസുകൾ നിരീക്ഷിച്ചു.

2019 നവംബർ 13
 പതിവ് പോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. എനിക്ക് മൂന്നാമത്തെ പീരിയഡ് 9A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ്‌ ഉണ്ടായിരുന്നു.വിസർജനം സമസ്ഥിതി പാലനത്തിന് എന്ന പാഠത്തിലെ വിയർപ്പ് രൂപപ്പെടൽ എന്ന ഭാഗമാണ് ക്ലാസ്സ്‌ എടുത്തത്.കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി നൽകി.ഉച്ചയ്ക്ക് ശേഷം 8F ക്ലാസ്സിൽ അശ്വതി വേണുഗോപാൽ പുകവലിയെ പറ്റി നടത്തിയ ബോധവൽക്കരണ ക്ലാസ്സ്‌ നിരീക്ഷിച്ചു.

2019 നവംബർ 14

ശിശു ദിനം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനം.
        പതിവ് പോലെ രാവിലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തി ചേർന്നു. പ്രത്യേക അസ്സംബ്ലി ഉണ്ടായിരുന്നു.ലഹരി വിമുക്ത സ്കൂൾ എന്ന ലക്ഷ്യത്തിൽ വിമുക്തി എന്ന പേരിൽ ശിശുദിനം ആചരിച്ചു.
 മൂന്നാം പീരിയഡിൽ 9Aയിൽ എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു.വൃക്കകളുടെ ഘടനയാണ് ക്ലാസ് എടുത്തത്.


2019 നവംബർ 15

ഇന്ന് പതിവ് പോലെ രാവിലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് പ്രേത്യേക അസ്സംബ്ലി ഉണ്ടായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന  അകാലത്തിൽ വിട പറഞ്ഞ ശ്രീനാഥിന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ ചേർന്നു 5, 6, 7, 8, 9, 10 എന്നീ ക്ലാസ്സുകളിലെ നിർധനരായ വിദ്യാർത്ഥികൾക്കായി സ്കോളർഷിപുകൾ നൽകി.
                ഇന്ന് ആറാമത്തെ പീരിയഡ് എനിക്ക് 9A യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനായി മുരളി സർ എത്തിയിരുന്നു. നെഫ്രോണിന്റെ ഘടന ആയിരുന്നു ക്ലാസ്.

No comments:

Post a Comment