Sunday, November 24, 2019

Weekly Report- Week 3

ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ച കഴിഞ്ഞു .
 നവംബർ 18.

പതിവുപോലെ  രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ പീരിയഡിൽ അശ്വതി എം പണിക്കരുടെ ഗണിത ക്ലാസ് നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം ഐശ്വര്യ പിള്ള 8C ക്ലാസ്സിൽ നടത്തിയ ആൽക്കഹോളിസം വിഷമാക്കിയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്തു.

 നവംബർ 19
രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും സബ്സ്റ്റിട്യൂഷൻ വന്ന പീരിയഡ് ക്ലാസ്സിൽ പോയി. നാലാമത്തെ പീരിയഡ് 7 A ക്ലാസിൽ രക്തദാനം എന്ന വിഷയത്തെ കുറിച്ച് ഞാൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ഐശ്വര്യ പിള്ള അവലോകനം നടത്തി. ചിത്ര, അഖിലേഷ് എന്നീ കുട്ടികൾ ക്ലാസ്സിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.



നവംബർ  20
സംസ്ഥാന വ്യാപകമായി  വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. എങ്കിലും സ്കൂളിൽ പോകുകയും ചെയ്ത് തീർക്കാൻ ഉണ്ടായിരുന്ന വർക്ക്‌ ചെയ്യുകയും ചെയ്തു.

നവംബർ  21
പതിവ് പോലെ രാവിലെ കൃത്യം 9:30നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.എനിക്ക് 9A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ്‌ ഉണ്ടായിരുന്നു.മൂന്നാമത്തെ പീരിയഡിൽ മൂത്രം രൂപപ്പെടൽ എന്ന ഭാഗമാണ് ക്ലാസ്സ്‌ എടുത്തത്.സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്ലാസ്സ്‌ എടുത്തത് .

നവംബർ 22
പതിവ് പോലെ കൃത്യം 9:30 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ രാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ക്ലാസ്സ്‌ ഉണ്ടായിരുന്നു.ആറാമത്തെ പീരിയഡിൽ 9A ക്ലാസ്സിൽ വൃക്കകളുടെ ആന്തര സമസ്ഥിതി പാലനവും വൃക്കാരോഗങ്ങളും എന്ന ക്ലാസ്സ്‌ ആണ് എടുത്തത് .കുട്ടികൾ എല്ലാവരും ക്ലാസ്സിൽ മികച്ച പ്രതികരണം നൽകുകയും ചെയ്തു .

ഇതുവരെ ഞാൻ 9 ലെസ്സൺ പ്ലാനുകൾ പഠിപ്പിച്ചു.

No comments:

Post a Comment