ബിഎഡ് 2018-2020 ബാച്ചിന്റെ നാലാം സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസ് 2019 നവംബർ 6 ന് ആരംഭിച്ചു. എനിക്ക് എച്ച് എസ് എസ് ചെട്ടികുളങ്ങര ആണ് ലഭിച്ചത്. എന്നെ കൂടാതെ 8 പേരും ഉണ്ടായിരുന്നു.
ഒന്നാം ദിവസം രാവിലെ കൃത്യം 9:30ന് തന്നെ സ്കൂളിൽ എത്തി. കലാ കായികമേളയിൽ മികച്ച വിജയം കൈ വരിച്ച കുട്ടികളെ അഭിനന്ദിക്കുന്ന ചടങ്ങ് നടന്നു. യു പി വിഭാഗം കുട്ടികൾക്കായി ഒരു നേത്രപരിശോധന ക്യാമ്പ് നടന്നു.എനിക്ക് 9A ക്ലാസ്സ് ആണ് ലഭിച്ചത്. കുട്ടികളെ പരിചയപ്പെട്ടു.
രണ്ടാം ദിവസം നവംബർ 7 ആയിരുന്നു.ഇന്ന് എനിക്ക് ക്ലാസ്സ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും സബ്സ്റ്റിട്യൂഷൻ പീരിയഡ് ലഭിച്ച ക്ലാസിൽ പോയി.ഉച്ചഭക്ഷണം വിളമ്പി നൽകുകയും ചെയ്തു.
മൂന്നാം ദിവസം നവംബർ 8 ആയിരുന്നു.എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല എങ്കിലും സബ്സ്റ്റിട്യൂഷൻ പീരിയഡ് ലഭിച്ചു. ഉച്ചഭക്ഷണം വിളമ്പി നൽകി.
Monday, November 11, 2019
Weekly Report Week 1
Subscribe to:
Post Comments (Atom)
No comments:
Post a Comment