ഇന്ന് 2019 നവംബർ 12
ലോക ന്യൂമോണിയ ദിനം.
പതിവ് പോലെ രാവിലെ കൃത്യം 9:30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം പത്താം ക്ലാസ്സ് കുട്ടികളുടെ പരീക്ഷ ഉണ്ടായിരുന്നു അതിനായി ഞാൻ 10D ക്ലാസിൽ നിന്നു. ഇന്ന് എനിക്ക് 9A യിൽ ഒരു പീരിയഡ് ഉണ്ടായിരുന്നു."കരൾ എന്ന മാലിന്യ സംസ്കരണ ശാല "എന്ന ഭാഗം പഠിപ്പിച്ചു. അതിനായി വീഡിയോകൾ , ആക്ടിവിറ്റി കാർഡുകൾ എന്നിവ ഉപയോഗിച്ചാണ് ക്ലാസ്സ് എടുത്തത്.കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി. ഉച്ചയ്ക്ക് ശേഷം ജിഷ ജോൺ 9A, ആതിര ബി കൃഷ്ണൻ 9C, എന്നിവരുടെ ക്ലാസുകൾ നിരീക്ഷിച്ചു.
No comments:
Post a Comment