Sunday, December 1, 2019

Weekly Report- week 4

നവംബർ 25 തിങ്കൾ

പതിവുപോലെ  രാവിലെ 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .എട്ടാം പീരിയഡിൽ 8A ക്ലാസ്സിൽ ജീവശാസ്ത്രക്ലാസ്സ്‌ ഉണ്ടായിരുന്നു .ഇൻഡക്ടീവ് തിങ്കിങ് മോഡൽ ഉപയോഗിച്ച് വർഗീകരണശാസ്ത്രം എന്ന ഭാഗം പഠിപ്പിച്ചു.ഏഴാം പീരിയഡ് വ്യക്തിശുചിത്വം എന്ന വിഷയത്തെ ആസ്‌പദമാക്കി ഗീതു നടത്തിയ ബോധവൽക്കരണ ക്ലാസ്സ്‌ കണ്ടു.

നവംബർ 26 ചൊവ്വ

 എനിക്ക് പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും 8A ക്ലാസ്സിൽ റോൾ പ്ലേ മോഡൽ ഉപയോഗിച്ച് വർഗീകരണ ശാസ്ത്രത്തിലെ പ്രധാന വ്യക്തികളെ കുറിച്ച് പഠിപ്പിച്ചു.ഉച്ചക്ക് കുട്ടികൾക്കു ഉച്ചഭക്ഷണം വിളമ്പി നൽകി.ഉച്ചയ്ക്ക് ശേഷം ഒരു പ്രദർശനം നടന്നു.

നവംബർ 27 ബുധൻ

 8A ക്ലാസ്സിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വർഗീകരണ തലങ്ങൾ പഠിപ്പിച്ചു

നവംബർ 28 വ്യാഴം

 മൂന്നാം പീരിയഡ് 9A ക്ലാസ്സിൽ ഹീമോഡയാലിസിസ് വൃക്ക മാറ്റിവയ്ക്കൽ എന്നിവ പഠിപ്പിച്ചു.കായിക ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

നവംബർ 29 വെള്ളി

ആറാം പീരിയഡ് 9A ക്ലാസിൽ ജീവികളിൽ വിസർജനം എങ്ങനെ നടക്കുന്നു എന്ന് പഠിപ്പിച്ചു .8D ക്ലാസിൽ യു ജയകൃഷ്ണൻ പിള്ള നടത്തിയ ബോധവൽക്കരണക്ലാസ്സ്‌ കണ്ടു.

No comments:

Post a Comment