Saturday, November 10, 2018
Sunday, November 4, 2018
ഹൃദയാംബരം
കിനാവിന്റെ വല്ലരിയിലെവിടെയോ
ഞാനറിയാതെ പൂവിട്ടുനിൽക്കുമീ
പ്രണയകാവ്യമാം നീർമണിമുത്തുകൾ
ഇന്നേതോ വിരഹകാവ്യമായ്
പെയ്തടരുന്നുവോ?
എന്റെയീ സ്വപ്നാടനത്തിൽ
മൊട്ടിട്ടു വാടിക്കരിഞ്ഞതാം
ആഭേരിരാഗമേതോ
മൃദുവീണ തിരയുന്നുവോ?
എന്നിലെ മൂകമാം
അനുരാഗവീചികൾ ഇന്നിതാ
ഏകാന്തസങ്കീർത്തനം പോലെ
ചിതയിലമരുന്നുവോ?
മൗനമായ് പൂകുന്നിതാ
നിന്റെ ഹൃദയാംബരത്തിന്റ
ഇടനാഴിയുടെയങ്ങേ ചെരുവിൽ
നേർത്ത തന്ത്രികൾ പോലെ ഞാൻ
നിന്നെയും കാത്ത്.....
Subscribe to:
Posts (Atom)